Sun. Jul 20th, 2025

സുബ്രഹ്മണ്യ സ്തുതി പാഹിമാം ശ്രീ പാഹിമാം Subramanya Stuti Malayalam Lyrics


സുബ്രഹ്മണ്യ സ്തുതി പാഹിമാം ശ്രീ പാഹിമാം Subramanya Stuti Malayalam Lyrics. 

സുബ്രഹ്മണ്യ സ്തുതി പാഹിമാം ശ്രീ പാഹിമാം

പാഹിമാം ശ്രീ പാഹിമാം

ശ്രീ സുബ്രഹ്മണ്യ പാഹിമാം

പാഹിമാം ശ്രീ പാഹിമാം

ശ്രീ സുബ്രഹ്മണ്യ പാഹിമാം

അന്ധതഭവിച്ചു ലോകർ തങ്ങളിൽ കലഹമാർന്ന

അന്തരത്തിൽ ജാതനായ സുബ്രഹ്മണ്യ പാഹിമാം

ആമയങ്ങൾ നീങ്ങുമാറങ്ങായവണ്ണമെപ്പോഴും

ക്ഷേമമോടനുഗ്രഹിക്ക സുബ്രഹ്മണ്യ പാഹിമാം

നിന്തിരുവടിയുടെ പാദാരവിന്ദമെപ്പോഴും

അന്തികേ കാണായ്വരിക സുബ്രഹ്മണ്യപാഹിമാം

നിഷ്കളങ്കൻ നിരാമയൻ നിരഹങ്കാരമൂർത്തി നീ

നിർമ്മലൻ നിരൂപമൻ ശ്രീ സുബ്രഹ്മണ്യപാഹിമാം

ഐഹിക സുഖം വെടിഞ്ഞു ലോകരക്ഷ ചെയ്യുവാൻ

മഹിയിൽ വന്നു ജാതനായ സുബ്രഹ്മണ്യപാഹിമാം

അമ്മയോടുമച്ഛനോടും പിണങ്ങിയങ്ങുപോയതു

പഴനിയിൽ വസിച്ച ദേവ സുബ്രഹ്മണ്യ പാഹിമാം

പുണ്യഭൂമിയായ നല്ല പഴനിമല തന്നിലായ്

കോവിലങ്ങു തീർത്ത ദേവ സുബ്രഹ്മണ്യപാഹിമാം

ഭാരതാംബ തന്റെ ദിവ്യ പുത്രനായ് ജനിച്ചൊരു

ഭാരമകറ്റി ലോകരക്ഷ ചെയ്ത ദേവ പാഹിമാം

ദുഷ്ടരെ തുലച്ചു നല്ല ഭക്തരെ രക്ഷിക്കുവാൻ

പഴനിയിൽ വസിച്ച ദേവ സുബ്രഹ്മണ്യപാഹിമാം

നാരാദാദി വാഴ്ത്തീടുന്ന ശ്രീ പഴനി വാസനേ

ശാസ്ത്രവിദ്യ സകലതും പഠിച്ച ദേവ പാഹിമാം

നിത്യവും ഭവാന്റെ പുണ്യകീർത്തനം നിരന്തരം

ഭക്തനായ് പുകഴ്ത്തുവാനാനുഗ്രഹിക്ക പാഹിമാം.

സുബ്രഹ്മണ്യ സ്തുതി പാഹിമാം ശ്രീ പാഹിമാം Subramanya Stuti Malayalam Lyrics

Related Post

Leave a Reply

Your email address will not be published. Required fields are marked *